പാലക്കാട്: സംസ്ഥാനത്തെ ലഹരിവ്യാപനം തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കേരള റെ യില്‍വേ പൊലിസ് റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി സഹകരിച്ച് നടത്തിയ പരിശോധ നയില്‍ വിവിധ ട്രെയിനുകളില്‍ നിന്നായി അറുപത് കിലോയോളം കഞ്ചാവ് കണ്ടെടുത്തതായി പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ജെ പ്രവീണ്‍ അറിയിച്ചു. നാര് ക്കോട്ടിക് ട്രെയിനിങ് ലഭിച്ച സ്നിഫര്‍ ഡോഗുകളായ ബിറ്റി മാര്‍ക്കോ എന്നിവരും സംഘത്തിലു ണ്ടായിരുന്നു. പ്രധാനമായും ജനറല്‍ കോച്ചുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
പാലക്കാട് റെയില്‍വേ ജംങ്ഷനിലൂടെ കടന്നുപോകുന്ന അന്യസംസ്ഥാന ട്രെയിനുകളില്‍ നി ന്നാണ് ഈ കഞ്ചാവ് കണ്ടെടുത്തത്. കഴിഞ്ഞദിവസം എട്ടുകിലോ കഞ്ചാവുമായി പിടിയിലായ ബംഗാള്‍ സ്വദേശിയെ റിമാന്‍ഡ് ചെയ്തിരുന്നു.ഇതിനുപുറമേ, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ച 75 പേര്‍ക്കെതിരെ നടപടിയെടുക്കുകയും 250 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ നിന്നും വരുന്ന ധന്‍ബാദ് എക്സ്പ്രസ്, ദിബ്രുഗര്‍ എക്സ്പ്രസ്, ഷാലിമാര്‍ എക്സ്പ്രസ്, സാന്ദ്രഗച്ചി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് പ്രധാനമാ യും പരിശോധന നടത്തിയത്.
പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ജെ പ്രവീണിന്റെ നേതൃത്വത്തി ല്‍ എ.എസ്.ഐ. ടി.സി അനില്‍കുമാര്‍, സി.പി.ഒമാരായ ആര്. ശ്രീഹരി, ടി. അബ്ദുല്‍ കലാം, എച്ച്. കാര്‍ത്തിക്, ആര്. സന്ദീപ്, ആര്.പി.എഫ്. എസ്.ഐമാരായ ദീപക്, അജിത് അശോകന്, കോണ്സ്റ്റ ബിള്‍ ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ലഹരിക്കടത്തിനെതിരെ കര്‍ശന പരിശോധന തുടരുമെന്ന് റെയില്‍വേ പൊലിസ് അറിയിച്ചു.

Unveil Newser Media Notice:
🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.