തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മണ്‍സൂണ്‍ കാലയളവിലെ പ്രജനന സമയത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയ മത്സ്യബ ന്ധനം ഉറപ്പാക്കുന്നതിനുമായാണ് നിയന്ത്രണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. തെക്കുപടി ഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ട്രോളിംഗ് നടത്തുന്നത് വഴി മത്സ്യമുട്ടകളും കുഞ്ഞുങ്ങളും അമ്മ മത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. അതേസമയം, സംസ്ഥാന തീരക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് യാതൊരുവിധ തടസ്സവുമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
2026-ലെ ട്രോള്‍ ബാന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫിഷറീ സ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂറിന്റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റിലെ സൗത്ത് കോ ണ്‍ഫറന്‍സ് ഹാളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂണിയന് പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ട്രോളിംഗ് നിരോധന കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബ ന്ധന യാനങ്ങളിലെ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിംഗ് തൊഴിലാ ളികള്‍ക്കും സിവില്‍ സപ്ലൈസ് വകുപ്പുമായി സഹകരിച്ച് സൗജന്യ റേഷന്‍ നല്‍കാനുള്ള നടപടി കള്‍ സ്വീകരിച്ചുവരുന്നുണ്ട്. ട്രോള്‍ ബാന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാ കലക്ടര്‍ മാരുടെ അധ്യക്ഷതയില്‍ ഉടന്‍ തന്നെ ജില്ലാതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. അന്യസംസ്ഥാന ബോട്ടുകള്‍ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുക ള്‍ നിയന്ത്രിക്കുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ട്രോളിംഗ് ബോട്ടുകളും ജൂണ്‍ ഒന്‍പതിന് വൈകിട്ടോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലിസ് എന്നിവര്‍ ഉറപ്പാക്കണം. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീക രിക്കുമെന്നും, ആവശ്യമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ നേവിയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.കടല്‍ സുരക്ഷയും രക്ഷാപ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഒന്‍പത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വിഴിഞ്ഞം, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് രണ്ട് മറൈന്‍ ആംബുലന്‍സുകളും ഒന്‍പത് എഫ്.ആര്.പി. വള്ളങ്ങളും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ സുരക്ഷാ സേനാംഗങ്ങളായി നിയോഗിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പട്രോളിംഗിനും രക്ഷാപ്രവര് ത്തനങ്ങള്ക്കുമായി ആവശ്യമായ ഫണ്ട് ഒന്‍പത് തീരദേശ ജില്ലകള്‍ക്കും ഇതിനോടകം അനുവ ദിച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
