അലനല്ലൂര്‍: സ്വന്തം വൃക്ക പകുത്തുനല്കി സഹോദരന്റെ ജീവന്‍രക്ഷിച്ച സഹോദരിക്ക് വീട് നിര്‍മിച്ച് നല്കി ചികിത്സാ സഹായ സമിതി മാതൃകയായി. അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് നല്ലൂര് പുള്ളിയില്‍ കോട്ടോപ്പാടന്‍ ഹംസയുടെ മകള്‍ സുഹറയ്ക്കാണ് എടപ്പറ്റ കൊമ്പങ്കല്ലില്, ഷെഫീഖ് ചികിത്സാ സഹായ സമിതി സ്നേഹവീടൊരുക്കിയത്. വൃക്ക മാറ്റിവെച്ച സുഹറയുടെ സഹോദര ന് ഷെഫീഖ് സാധാരണഗതിയില്‍ ജോലി ചെയ്തുവരുന്ന വേളയില്‍ വീടിന്റെ പൂര്‍ത്തീകരണം നാടിനും കുടുംബത്തിനും ഇരട്ടിസന്തോഷമായി.
ചടങ്ങ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഹസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, മുന്‍ വാര്‍ഡ് മെമ്പറും സമി തി ചെയര്‍മാനുമായ ഷൗക്കത്തലി പെരുമ്പയില്‍,സമിതി കണ്‍വീനര്‍ ഹംസ മാസ്റ്റര്‍ പുളിക്കല്‍ ട്രഷറര്‍ പി.സി റഫീഖ് സംസാരിച്ചു. സലാം പുളിക്കല്‍, രാധാകൃഷ്ണന് പട്ടത്ത്, ടി.പി ഷാജി, പി. മുസ്തഫ, കെ.എ ഖാലിദ്, അഷ്റഫ് അക്കര, സി.പിഅനില്‍, കെ.ഇബ്രാഹീം, പി.അലി, അബ്ദുസ്സമദ് പുളിക്കല്‍, ടി.പി അലി, കെ.പി അബ്ദുസ്സലാം, ടി.പി ഷംസുദീന്‍, എ.പി ഷാനി എന്നിവര്‍ നേതൃത്വം നല്കി.
