എടത്തനാട്ടുകര: കോഫി വിത്ത് വിന്നേഴ്സ് എന്ന പേരില്‍ എടത്തനാട്ടുകര ടി.എം.യു.പി. സ്കൂ ളില്‍ എല്‍.എസ്.എസ്.-യു.എസ്.എസ്. വിജയാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസി ഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. സി.ബഷീര്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ടി.കെ നജീബ്, പ്രധാന അധ്യാപകന് ടി.പി സഷീര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷ്റഫ്, എം.പി.ടി.എ. പ്രസിഡന്റ് ഷൈനിത, ഷക്കീല, സീനിയര്‍ അധ്യാപകരായ എന്‍.ഫൗസി യ മോള്, കെ.എ മുംതാസ്, എം.മുംതാസ് മഹല്‍, സി.പി ശരീഫ്, കണ്‍വീനര്‍മാരായ പി.നുസിഹ, കെ.ജുനൈദ് എന്നിവര്‍ സംസാരിച്ചു. അലനല്ലൂര്‍ പഞ്ചായത്തില്‍ ഈവര്‍ഷം ഏറ്റവും കൂടുതല്‍ യു.എസ്.എസ്., എല്‍.എസ്.എസ്. വിജയികള്‍ ടി.എം.യു.പി. സ്കൂളിലാണ്. സ്കോളര്‍ഷിപ് നേടി യവരേയും, വിജയത്തിനായി പ്രവര്‍ത്തിച്ചവരേയും പി.ടി.എയും, മാനേജ്മെന്റും അനുമോദിച്ചു.
