മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവ നും സ്വത്തിനും ഭീഷണിയായി നില്ക്കുന്നതും കാറ്റിലും മഴയിലും മറിഞ്ഞുവീണതുമായ മര ങ്ങള് പരസ്യമായി ലേലം ചെയ്യുന്നു.
മണ്ണാര്‍ക്കാട് റെയ്ഞ്ചിന് കീഴിലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന കാരാ പ്പാടം നഗര്‍, പുളിക്കലെടി നഗര്‍, ചീനിക്കുന്ന് ഭാഗങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മര ങ്ങളാണ് ലേലം ചെയ്യുന്നത്.കൂടാതെ ചോലകുളം ഭാഗത്ത് കാറ്റിലും മഴയിലും മറിഞ്ഞുവീണ മല വേപ്പ് മരവും, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥലങ്ങളിലെ വനാ തിര്‍ത്തികളില്‍ വീടുകള്‍ക്ക് ഭീഷണിയായി നില്ക്കുന്ന രണ്ട് പൂവാക മരങ്ങള്‍, ഒരു മട്ടി മരം, മൂന്ന് യുക്കാലിപ്സ് മരങ്ങള്‍ എന്നിവയുമാണ് ലേലപ്പട്ടികയിലുള്ളത്.
മെയ് 30-ന് രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസില്‍ വെച്ചാണ് പരസ്യ ലേലം നടക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 25,000/ രൂപ നിരതദ്രവ്യം കെട്ടി വെക്കേണ്ടതാണ്. ലേല നിബന്ധനകളും മറ്റ് വ്യവസ്ഥകളും പ്രവൃത്തി ദിവസങ്ങളില്‍ ഓഫിസ് സമയങ്ങളില്‍ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നും അറിയാമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 225566.
