കാഞ്ഞിരപ്പുഴ:ഈ വര്‍ഷത്തെ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് വിപുലമായ പരിപാടികളോടെ പൊറ്റശ്ശേരി ജി.എച്ച്.എസ്.എസില്‍ നടക്കും. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരിച്ചു. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം സലീന ബീവി യോഗം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സന്തോഷ്കുമാര്‍, പ്രധാന അധ്യാപിക ടി.സബിത, പി.ടി.എ. പ്രസിഡന്റ് പി.ജയരാജന്, അധ്യാപക സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
