മണ്ണാര്‍ക്കാട്:വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക സോഷ്യല്‍ വര്‍ക്കര്‍ നിയമനം നടുത്തുന്നു എന്നു ള്ള രീതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള വ്യാജ ഉത്തരവ് സഹിത മുള്ള സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയോ പ്രസ്തുത തസ്തിക യിലേക്ക് നിയമനം നടത്തുന്നതിനുള്ള ശിപാര്‍ശ നല്‍കുകയോ ചെയ്തിട്ടില്ല. വ്യാജ വാര്‍ത്തകളില്‍ അകപ്പെട്ട് പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
