എടത്തനാട്ടുകര: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണകള്‍ തീര്‍ത്ത് വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു. താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളി ല്‍ നടന്ന ഈദ്ഗാഹുകളില് അനേകം വിശ്വാസികള്‍ പങ്കെടുത്തു.തക്ബീര്‍ മുഴക്കി ഈദ്ഗാഹുക ളിലെത്തിയ വിശ്വാസികള്‍ നമസ്കാരത്തില്‍ പങ്കുചേര്‍ന്നും സൗഹൃദം പങ്കുവെച്ചു.
എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ നടന്ന ഈദ്ഗാഹിന് വിസ്ഡം യൂത്ത് വിജ്ഞാനവേദി സംസ്ഥാ ന കണ്‍വീനര്‍ ശരീഫ് കാര നേതൃത്വം നല്കി.ഇബ്രാഹിം നബിയുടെ ജീവിതം സ്രഷ്ടാവിനോടു ള്ള പരിപൂര്‍ണ്ണമായ കീഴൊതുക്കത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും അധാര്‍മി കതകളില്‍ നിന്നുള്ള മനസ്സിന്റെ വിമലീകരണത്തിന്റെയും സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കുചേര്‍ന്നു.
