മണ്ണാര്‍ക്കാട്: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയ ന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. പാര്‍ട്ടി ഓഫിസ് പരിസരത്ത് നിന്നും ആരം ഭിച്ച പ്രകടനം കോടതിപ്പടി ഭാഗത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഏരിയ സെക്രട്ടറി എന്‍. കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെന്റര്‍ അംഗം കെ.കെ രാജന് അധ്യക്ഷനായി. കെ.മന്‍സൂര്‍, എം.മനോജ്, നിസാര്‍ മുഹമ്മദ്, കെ.പ്രജീഷ്, ഐലക്കര മുഹമ്മദാലി, എം.വിനോദ് കുമാര്‍, സി.പി സജി, ശ്രീരാജ് വെള്ളപ്പാടം തുടങ്ങിയവര്‍ സംസാരിച്ചു.
