മണ്ണാര്‍ക്കാട്: പെരുന്നാള്‍ അവധിക്കാലത്തെ തിരക്കും കാലവര്‍ഷം ശക്തമാകുന്ന പശ്ചാത്തല ത്തില്‍ ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് വിനോദസഞ്ചാര ബോട്ടുകള്‍ക്ക് ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുര ക്ഷാമാനദണ്ഡങ്ങള് ജലവാഹനങ്ങള്ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കു മെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന സമയങ്ങ ളിലും ജലാശയങ്ങളില്‍ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങളിലും സുരക്ഷിതമായ ബോട്ട് സര് വീസ് ഉറപ്പാക്കാന്‍ എല്ലാ ബോട്ടുടമകളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്ദ്ദേ ശിച്ചു.
* കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയടക്കമുള്ള നിയമാനുസൃത രേഖകൾ ഇല്ലാത്തതോ ആയ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല.
* ബോട്ടിലുള്ള എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന് ബോട്ട് ജീവനക്കാർ ഉറപ്പുവരുത്തണം.
* മതിയായ യോഗ്യതയും ലൈസൻസുമുള്ള ജീവനക്കാർ മാത്രമേ ജലയാനങ്ങൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.
* ഓരോ ബോട്ടിലും നിശ്ചയിച്ചിട്ടുള്ള എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്. അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും സഞ്ചാരികൾക്ക് കാണാൻ പാകത്തിൽ ബോട്ടിൽ പ്രദർശിപ്പിക്കണം.
* ഓരോ സർവീസിനും മുൻപായി ജലവാഹനത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ജീവനക്കാർ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
* അനുവദിക്കപ്പെട്ടിട്ടുള്ള പ്രത്യേക സോണുകളിൽ മാത്രമേ ബോട്ടുകൾ സർവീസ് നടത്താവൂ.
* റെഡ്, ഓറഞ്ച് അലർട്ടുകൾ നിലവിലുള്ളപ്പോഴോ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്ന സാഹചര്യങ്ങളിലോ സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കണം.
മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ജലവാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. മതിയായ സുരക്ഷയില്ലാതെയും പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയും സർവീസ് നടത്തുന്ന ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം.
ഫോൺ 0495 – 2414039.
