മണ്ണാര്‍ക്കാട്: സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരുടേയും ജില്ലാതല സ്ഥലംമാറ്റ നടപടികള്‍ മരവിപ്പിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി പുന: പരിശോധിക്കണമെന്ന് കേരള ഗവ.പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മൊത്തം അധ്യാപകരുടെ എണ്ണം പരിഗണിക്കുമ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് എന്യുമെറേഷന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരുടെയും സ്ഥലംമാറ്റം റദ്ദ് ചെയ്തത് നീതീകരിക്കാനാകില്ല. കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ ഇതിനകം ട്രാന്‍സ്ഫര്‍ നടത്തിക്കഴിഞ്ഞു.സ്കൂള്‍ അധ്യാപകര്‍ സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ മാത്രമാണെന്നും സ്ഥലംമാറ്റം നല്കിയാലും എന്യുമെറേഷന് ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെ്ന്നും സംഘടന ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം പ്രധാന അധ്യാപക പ്രമോഷന് ലഭിക്കേണ്ട ധാരാളം അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടി ഉണ്ട്. അവരുടെ പ്രമോഷന് തടയപ്പെടുന്ന അവസ്ഥ ഇതുമൂലം സംജാതമാകുമെന്നതിനാല് ഈ വിഷയം വളരെ ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്.സ്ഥാപന മേധാവികള്‍ എന്ന നിലയില്‍ പ്രൈമറി പ്രധാന അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടിയുടെ ഭാഗമല്ലാത്തത് കൊണ്ടുതന്നെ ഇവരുടെ സ്ഥലംമാറ്റം തടഞ്ഞത് അര്‍ത്ഥ ശൂന്യമായ നടപടിയാണെന്നും മുന്‍പ് നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ സ്ഥലംമാറ്റം നടത്തുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
