എടത്തനാട്ടുകര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചളവ മൈത്രി ലൈബ്രറിയില്‍ വായനാക്കളരി സംഘടിപ്പിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. വായനക്കളരിയുടെ ഭാഗമായി പുസ്തക അവലോകനം, ശില്പശാല, സംവാദം, അഭിമുഖം, നാടന്‍പാട്ട് എന്നിവയുമുണ്ടായി. ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് സി.എന്‍ ആസാദ് അധ്യക്ഷനായി. സി.ടി മുരളീധരന്, പി.ജ്യോതീന്ദ്രകുമാര്‍, കെ.സേതുമാധവന്, പി.ഗോപാലകൃഷ്ണന്, കെ.ഗോപകുമാര്‍, എസ്.എം ഷനൂജ, എ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
