സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു
പാലക്കാട്: സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള കണ്സഷന് കാര്‍ഡിന്റെ വിതരണം പുതിയ അധ്യയന വര്‍ഷം മുതല്‍ ലീഡ്സ് അപ്ലിക്കേഷനിലൂടെയാക്കാന് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലി റ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ വിദ്യാര്‍ഥികളുടെ യാത്ര കണ്സഷന്, യാത്രാ ബുദ്ധിമുട്ടുകള്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാരുടെ ആവശ്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എ.ഡി.എം ഇന്‍ചാര്‍ജും, എല്‍.ആര് ഡെപ്യൂട്ടി കളക്ടറുമായ എസ് ശ്രീജിത്തി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ലീഡ്സ് ആപ്ലിക്കേഷന്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി ആര്.ടി.ഒയെ ചുമതല പ്പെടുത്തും. ജൂണ്‍ 30-നകം കണ്സഷന് കാര്‍ഡുകളുടെ വിതരണം പൂര്‍ത്തീകരിക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമല്ലാത്ത രീതിയിലുള്ള യാതൊരു തരത്തിലുള്ള കാര്‍ഡും അംഗീകരി ക്കില്ലെന്നും വ്യക്തമാക്കി. അതേസമയം ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്സഷന് നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് വിദ്യാര്‍ഥി സംഘടന പ്രതിനിധിയും ആവശ്യപ്പെട്ടു.
സ്കൂള്‍ വിടുന്ന സമയം ബസ് സ്റ്റാന്‍ഡുകളില്‍ പൊലിസിന്റെ ഇടപെടലുണ്ടാകണം. ആറ് മാസ ത്തിനകം അവലോകന യേഗം ചേരുക, ജില്ലയിലെ മുഴുവന്‍ സബ് ആര്.ടി.ഒ ഓഫിസുകളിലും യോഗം ചേരുക, പ്രൈവറ്റ് ബസ് തൊഴിലാളികള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നു മുണ്ടാവുന്ന പരാതിയുടെ നിജസ്ഥിതി പരിശോധിച്ചു മാത്രം നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
എ.ഡി.എമ്മിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജെ പ്രവീണ്‍ കുമാര്‍, ജോയിന്റ് ആര്.ടി.ഒമാര്‍, മോട്ടോര്‍ വാഹന വകുപ്പ്, പൊലിസ്, കെ.എസ്.ആര്.ടി. സി ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനി ധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
