യൂണിഫോം-പാഠപുസ്തകം-ഉച്ചഭക്ഷണ അരിവിതരണം പുരോഗമിക്കുന്നു
പാലക്കാട്: പുതിയ അധ്യയനവര്ഷമാരംഭിക്കാന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണത്തിനുള്ള അരി വതരണം എന്നിവ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗ മിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് അറിയിച്ചു.
ഷൊര്‍ണൂരിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബില്‍ നിന്നും സൊസൈറ്റികള്‍ വഴിയാണ് പാഠപുസ്തകങ്ങള്‍ അതത് വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നത്. വിതരണ കേന്ദ്രത്തില്‍ ആകെ ലഭിച്ച 26,03,870 പുസ്തകങ്ങളില്‍ 24,07,160 എണ്ണം ഇതിനോടകം വിതരണം ചെയ്തു. ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂ ളുകള്ക്കായി 22,29,088 പുസ്തകങ്ങളും അണ് എയ്ഡഡ് സ്കൂളുകള്‍ക്കായി 1,78,072 പുസ്തകങ്ങളുമാണ് നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കായുള്ള യൂണിഫോം വിതരണവും ജില്ലയില്‍ സജീവമായി നടക്കു ന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കുമായി ആകെ ആവശ്യപ്പെട്ടിട്ടുള്ള 3,10,734.9 മീറ്റര്‍ യൂണിഫോം തുണിത്തരത്തില്‍ 1,27,368 മീറ്റര്‍ തുണി ഇതിനോടകം സ്കൂളുകളിലേക്ക് എത്തിച്ചു കഴിഞ്ഞു. ബാക്കി ലഭിക്കാനുള്ള യൂണിഫോം കൂടി ഉടന്‍ തന്നെ വിതരണം ചെയ്യാനുള്ള ക്രമീകര ണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ഇതോടൊപ്പം ഉച്ചഭക്ഷണ പദ്ധതിയും വിപുലമായ രീതിയിലാണ് ഒരുങ്ങുന്നത്. 12 ഉപജില്ലകളി ലായി 906 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 2,36,400-ല്‍ പരം കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പുതിയ അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികളുടെ കണക്ക് അടിസ്ഥാന മാക്കി ഇവര്‍ക്കാവശ്യമായ അരി മാവേലി സ്റ്റോറുകളില്‍ നിന്ന് സ്കൂളുകളിലേക്ക് വിതരണം ചെയ്തു വരുന്നു. കുട്ടികള്‍ക്ക് മികച്ച സൗകര്യം ഉറപ്പാക്കുന്നതിനായി വിദ്യാലയ പരിസരം ശുചീ കരിക്കുന്നതിനൊപ്പം സ്കൂളുകളിലെ പാചകപ്പുരകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങ ളും ഇപ്പോള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
