ഫുള്‍മാര്‍ക്ക് നേടിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് പ്രഖ്യാപിച്ചു. 77.97 ആണ് വിജയശത മാനം. ഈവര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷ ണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. മാര്‍ച്ച് ആറുമുതല്‍ 26 വരയൊണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്നത്. ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും.
1,990 സ്കൂളുകളില്‍ നിന്ന് റെഗുലര്‍ വിഭാഗത്തില്‍ 3,72,423 പേരാണ് പരീക്ഷയെഴുതിയത്. 2, 90, 398 പേര് പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീ ക്ഷയില്‍ 77.81 ശതമാനവും വി.എച്ച്.എസ്.ഇയില്‍ 70.06 ശതമാനവും വിജയശതമാനമായിരുന്നു .പരീക്ഷഫലത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. പെണ്‍കുട്ടി കളുടെ വിജയശതമാനം 86.89 ശതമാനവും, ആണ്‍കുട്ടികളുടെ വിജയം 68.41 ശതമാനവുമാണ്. ഇത് കഴിഞ്ഞവര്‍ഷം യഥാക്രമം 86.5, 68.44 ശതമാനമായിരുന്നു. വിജയശതമാനത്തില്‍ ആണ്‍കുട്ടി കളും പെണ്‍കുട്ടികളും തമ്മില്‍ ഏകദേശം 20 ശതമാനത്തിന്റെ വ്യത്യാസമുണ്ട്.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1, 87, 933 പേരില്‍ 1, 58,836 പേര് വിജയിച്ചു. വിജയശത മാനം 84.52 ആണ്. കഴിഞ്ഞവര്‍ഷം ഇത് 83.25 ശതമാനമായിരുന്നു. കൊമേഴ്സ് വിഭാഗത്തില്‍ 1,08,567 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 81,147 പേര് ഉപരിപഠനത്തിന് യോഗ്യതനേടി. വിജയശതമാനം 74.74 ശതമാനം. കഴിഞ്ഞവര്‍ഷം ഇത് 74.21 ആയിരുന്നു. ഹ്യുമാനിറ്റീസ് വിഭാഗ ത്തില്‍ പരീക്ഷയെഴുതിയ 75,923 പേരില്‍ 50,398 പേര് വിജയിച്ചു. വിജയശതമാനം 66.38 ശതമാന മാണ്. കഴിഞ്ഞവര്‍ഷം 69.16 ശതമാനമായിരുന്നു. ഇത്തവണ മൂന്ന് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പെണ്‍കുട്ടികളുടെ മികച്ച വിജയശതമാനം ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്ന് ഫല പ്രഖ്യാപന വേളയില്‍ മന്ത്രി സൂചിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ എല്ലാവിഷയ ങ്ങള്‍ക്കും എപ്ലസ് നേടിയവരുടെ എണ്ണം 30,561 ആയി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 416 എണ്ണം കൂടുതലാണ്. പരീക്ഷയില്‍ 1200-ല്‍ 1200 മാര്‍ക്കും നേടി ചരിത്രവിജയം സ്വന്തമാക്കിയ 60 വിദ്യാര്‍ഥികളില്‍ 50 പേര് പെണ്‍കുട്ടികളാണ്. കഴിഞ്ഞവര്‍ഷം ഇത് 41 പേരായിരുന്നു.
ജില്ലകളില്‍ 84.64 ശതമാനത്തോടെ ഇടുക്കി ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയ പ്പോള്‍ 71.72 ശതമാനവുമായി കാസര്‍കോട് ജില്ലയാണ് ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. വിവിധ സ്കൂള്‍ വിഭാഗങ്ങ ളില്‍ എയ്ഡഡ് സ്കൂളുകള്‍ 82.82 ശതമാനം വിജയം നേടിയപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ 72.66 ശതമാനം വിജയം രേഖപ്പെടുത്തി. ആകെ 76 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചതില്‍ ഒമ്പത് സര്‍ക്കാര്‍ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു.
CONTENT COURTESY TO MATHRUBHUMI
