എടത്തനാട്ടുകര: കോട്ടപ്പള്ള കലാസമിതി ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ വിവരങ്ങള്‍ ഡിജി റ്റല്‍ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതിന് സഹായവുമായി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളെത്തി. കേരളത്തിലെ ഗ്രന്ഥശാലകളെ പൂര്‍ണ മായും ആധുനികവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തയാറാക്കിയ ‘പബ്ലിക്’ ഏകീകൃത വെബ് പോര്‍ട്ടലിലേക്കാണ് വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ രേഖ പ്പെടുത്തുന്നത്.
വായനശാലയിലെ പതിനായിരത്തില്‍പ്പരം പുസ്തകങ്ങളെ കുറിച്ചുള്ള ഡാറ്റാ എന്‍ട്രിയാണ് വിദ്യാ ര്‍ഥികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്നത്. വായനക്കാര്‍ക്ക് തങ്ങള്‍ക്കാവശ്യ മായ പുസ്തകങ്ങള്‍ ഏതെല്ലാം ലൈബ്രറികളില്‍ ലഭ്യമാണെന്നറിയാന്‍ ഈ സോഫ്റ്റ്വെയര് സഹാ യകമാകും.
ലൈബ്രേറിയന്‍ കാര്‍ത്തിക പ്രമോദ്, വിദ്യാര്‍ഥികളായ സി. മുഹമ്മദ് ദില്ഹാജ്, കെ. റബീഹ, കെ. റിസ ഫാത്തിമ, സി. അദീന, വി.ടി. മുഹമ്മദ് യാസീന്‍, ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എ. സുനിത, എം. ജിജേഷ്, അധ്യാപകരായ പി. മുംതാസ്, സി. ബഷീര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
