മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല കിക്ക് ബോക്സി ങ് പുരുഷ വിഭാഗത്തില്‍ 27 പോയിന്റ് നേടി കല്ലടി കോളജ് കിരീടം നിലനിര് ത്തി.വനിതാ വിഭാ ഗത്തില്‍ 23 പോയിന്റ് നേടി സാമൂതിരി ഗുരുവായൂരപ്പന് കോളജും ചാംപ്യന്മാരായി. തുടര്‍ച്ച യായി മൂന്നാം വര്‍ഷമാണ് കല്ലടി കോളജ് കിക്ക് ബോക്സിങില്‍ ചാംപ്യന്മാരാകുന്നത്.
പുരുഷ വിഭാഗത്തില്‍ 26 പോയിന്റ് നേടി ഫറൂക്ക് കോളജ് രണ്ടാം സ്ഥാനവും, 21 പോയിന്റുമായി സാമൂ തിരി ഗുരുവായൂരപ്പന് കോളജ് മൂന്നാം സ്ഥാവും കരസ്ഥമാക്കി. വനിതഭാഗത്തില് 16 പോ യിന്റു മായി യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്മെന്റ് രണ്ടാംസ്ഥാനവും 14 പോയിന്റ് നേടി എം. ഇ. എസ്. കല്ലടി കോളജ് മൂന്നാം സ്ഥാനവും നേടി.
വാക്കോ കേരള കിക്ക് ബോക്സിങ് പ്രസിഡന്റ് ഡോ.യൂനസ് കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു.കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് സമ്മാനദാനം നിര്‍വഹിച്ചു. കോളജിലെ കായിക വിഭാഗം മേധാവി മൊയ്തീന്, ഡോ.കെ.ടി സലീജ്, ഡോ.വിന്നര്‍ ഷെരീഫ്, കെ.സുഫൈല്‍, ഷുഹൈബ്, ഡോ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
