മേഖലയില്‍ ക്യാംപ് ചെയ്ത് കാട്ടാന നിരീക്ഷണം നടത്തുന്നതായി വനംവകുപ്പ്
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മൂന്നേക്കറിലും പരിസരപ്രദേശങ്ങളിലും കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയാകുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ച ചുള്ളിയാംകുളം പ്രദേശത്തിറ ങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷിനാശം വരുത്തി. ചീക്കനാല്‍ ജോണിക്കുട്ടി സാം, കിനാ ക്കുഴിയില്‍ ഷാജി എന്നിവരുടെ പുരയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകളാണ് ആനകള്‍ നശിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചുള്ളിയാംകുളം ഹോളീ ഫാമിലി കോണ്‍വെന്റി ന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലും പ്രതിരോധ വേലി തകര്‍ത്താണ് കാട്ടാനകള്‍ നാശ നഷ്ടങ്ങള്‍ വരുത്തിയത്.
നിരന്തരമായുണ്ടാകുന്ന കാട്ടാന ആക്രമണം മൂലം പ്രദേശത്തെ കര്‍ഷകരും ജനങ്ങളും കടുത്ത ആശങ്കയിലാണ്.ചെറുമല, തുടിക്കോട്, കരിമല, മുണ്ടനാട് തുടങ്ങിയ വനാതിര്‍ത്തികളില്‍ പ്രതിരോധവേലിയില്ലാത്ത ഭാഗങ്ങളിലൂടെയാണ് ആനകള്‍ എളുപ്പത്തില്‍ ജനവാസ മേഖലയി ലേക്ക് എത്തുന്നത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന വേലിക്കാട് മുതല്‍ മീന്‍വല്ലം വരെയുള്ള 14 കിലോമീറ്ററില്‍ കാട്ടാനകളെ തടയാനുള്ള സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം വാക്കോട് വരെ ആറ് കിലോമീറ്റര്‍ ദൂരമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ഇവിടെ നിന്നും മീന്‍വല്ലം വരെ ശേഷിക്കുന്ന ദൂരത്തില്‍ പ്രതിരോധവേലി വേഗത്തില്‍ നിര്‍മിക്കണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ പാലക്കാട് ഡിവിഷന്റെ പരിധിയില്‍ വരുന്ന തുടിക്കോ ട് ഭാഗത്തെ പ്രവര്‍ത്തനക്ഷമമല്ലാത്ത പഴയ ഫെന്‍സിങ് അടിയന്തരമായി പുനഃസ്ഥാപിക്ക ണമെന്നും ആവശ്യമുണ്ട്.
എന്നാല്‍ ജനജീവിതത്തെയാകെ ബാധിക്കുന്ന ഈ വിഷയത്തില്‍ വനം, കൃഷി വകുപ്പ് അധികാ രികള്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാട്ടാനക ള്‍ കൃഷി നശിപ്പിച്ച വിവരം അറിയിച്ചാല്‍, നശിപ്പിക്കപ്പെട്ട വിളകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്ഷയകേന്ദ്രം മുഖാന്തിരം ഓണ്‍ലൈനായി പരാതി നല്‍കാനാണ് ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന മറുപടി. എന്നാല്‍ ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്കിയ അപേക്ഷകള്‍ക്ക് പോലും യാതൊരുവിധ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കു ന്നു.സ്ഥിരമായി ജനവാസ മേഖലയിലെത്തി കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്തു ന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നതിനായി ജനകീയ സമരങ്ങള്‍ക്കൊപ്പം കേരള ഹൈ ക്കോടതിയെ സമീപിക്കുവാനുമുള്ള ആലോചനയിലാണ് മൂന്നേക്കര്‍ നിവാസികള്‍.
അതേസമയം. മൂന്നേക്കറിലും പരിസരങ്ങളില്‍ കാട്ടാനയെത്തിയാല്‍ പ്രതിരോധിക്കാനായി ഉടന്‍ വനപാലകരെത്തുന്നതിന് വനംവകുപ്പ് സജ്ജീകരണമേര്പ്പെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ മൂന്നേക്കര്‍ ഭാഗത്ത് ക്യംപ് ചെയ്ത് വനപാലകര്‍ കാട്ടാന നിരീക്ഷണം ശക്ത മാക്കിയിട്ടുള്ളതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
