മാലിന്യ നിര്‍മാര്‍ജ്ജനം പട്ടയം, നെല്ല് സംഭരണം എന്നിവ മുന്‍ഗണനാ വിഷയങ്ങള്‍
പാലക്കാട്: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍ പറഞ്ഞു. ജില്ലയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രധാന പദ്ധ തികള്‍ക്ക് മൂന്‍തൂക്കം നല്‍കുന്നതിനൊപ്പം മാലിന്യനിര്‍മാര്‍ജ്ജനം, പട്ടയം, നെല്ല് സംഭരണം തുട ങ്ങിയവ മുന്‍ഗണനാ വിഷയങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടറായി ചുമതലയേറ്റെടുത്തശേഷം ജില്ലയിലെ പ്രധാന വിഷയങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥലത്തില്‍ ചര്‍ച്ചയും നടത്തി.
കുട്ടികളിലും യുവാക്കളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എക് സൈസ്-പൊലിസ് വകുപ്പുകളുമായി സഹകരിച്ച് നടപടികള്‍ ഊര്‍ജിതമാക്കും. കുട്ടികളില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കൗണ്‍സിലിങ് ശക്തമാക്കും. കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കു കയും കൗണ്‍സിലര്‍മാരുടെ അഭാവം പരിഹരിക്കുകയും ചെയ്യും.
പരിസ്ഥിതിയെ പരിഗണിച്ച് കൊണ്ട് വ്യവസായിക രംഗത്തെ പരിപോഷിപ്പിക്കും. വ്യവസായ വികസനത്തിന്റെ മൂല്യവര്‍ധനവ്, വ്യവസായിക ഇടനാഴി, സ്മാര്‍ട്ട് സിറ്റി, പട്ടികജാതി വികസനം തുടങ്ങിയ ജില്ലയുടെ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ക്കും പ്രാധാന്യം നല്‍കും.ജലലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം ഭൂഗര്‍ഭ ജലം പരിധിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ കലക്ടര്‍ പറഞ്ഞു.
