പാലക്കാട്: ജില്ലയുടെ പുതിയ കലക്ടറായി കെ.സുധീര്‍ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പി ന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം 2018-ലെ കേരള കേഡര്‍ ഐ.എ. എസ്. ബാച്ച് ഉദ്യോഗസ്ഥനാണ്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സ്വകാര്യമേഖലയില്‍ ഉള്‍പ്പെ ടെ ജോലി ചെയ്ത ഇദ്ദേഹം വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സര്‍ക്കാര്‍ സേവ നം ആരംഭിച്ചത്. വകുപ്പില്‍ അഡീഷനല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് ഐ.എ.എസ് ലഭിക്കുന്നത്. എന്‍ട്രന്‍സ് കമ്മിഷണര്‍, സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍, ഹാന്‍ഡ്ലൂം ഡയറക്ടര്‍, ന്യൂനപക്ഷ വികസന ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചു.2023 മുതല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആരോഗ്യവകുപ്പ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദു വാണ് ഭാര്യ. മീനാക്ഷി,മേഘ എന്നിവര്‍ മക്കളാണ്.
