മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ എ.സി.സി.എ. ഇന്റഗ്രേറ്റഡ് ബി.കോം കോഴ്സ് ഈ അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ബംഗളൂരു ഗ്ലോബല്‍ എഫ്.ടി.ഐ. ലേണിങ് പാര്‍ട്ണറായ കോഴ്സിന്റെ പാഠ്യപദ്ധതി അക്കൗണ്ടിങ് മേഖലയിലെ ആഗോ ള തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും മികച്ച പ്ലേസ്മെന്റ് ഉറപ്പുനല്‍കുന്ന തരത്തിലു മുള്ളതാണ്.
ഇതുമായി ബന്ധപ്പെട്ട് എം.ഇ.എസ്. കല്ലടി കോളജ് ബംഗളൂരു ഗ്ലോബല്‍ എഫ്.ടി.ഐയുമായി ധാര ണാപത്രത്തില് ഒപ്പുവെച്ചു. ആദ്യവര്‍ഷം 30 പേര്‍ക്കാണ് പ്രവേശനം നല്‍കുക. അക്കൗണ്ടിങ് രംഗ ത്തെ ഏറ്റവും മികച്ച അധ്യാപകരുടെ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയും, പരമാവധി പേപ്പര്‍ എക്സെ മ്പ്ഷന് പ്രയോജനപ്പെടുത്തിയും ബി.കോമിന്റെ കൂടെ തന്നെ എ.സി.സി.എ. പൂര്‍ത്തിയാക്കുന്ന രൂപത്തിലാണ് കോഴ്സിന്റെ ഘടന രൂപപ്പെടുത്തിയിട്ടുള്ളത്.
ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എം. ജാസ്മിന്, ഗവേണിങ് ബോഡി ചെയര്മാന് ഡോ. കെ.പി. വിനോദ്കുമാര്‍, അംഗം ഡോ. സി. രാജേഷ്, കോളജ് മാനേജ്മെ ന്റ് കമ്മിറ്റി ട്രഷറര്‍ സി.പി. ഷിഹാബുദ്ദീന്, അധ്യാപകരായ ഡോ. എ. അസ്ഹര്‍, ശബാന, ഗ്ലോബ ല്‍ എഫ്.ടി.ഐ. സി.ഒ.ഒ. സുധീഷ് ശര്‍മ, ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
