കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബ ത്തിന്റെ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയുടേതാണ് നടപടി.പ്രതികള്‍ക്കുമേല്‍ പട്ടികജാതി -വര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയര്‍ത്തിയത്.
16-ാം പ്രതി മുനീറിന് ഒരുവര്‍ഷം തടവും നല്കി. ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴ യുമാണ് നേരത്തെ വിചാരണകോടതി പ്രതികള്‍ക്ക് വിധിച്ചിരുന്നത്. 16-ാം പ്രതിക്ക് മൂന്ന് മാസം തടവു മാത്രമേ വിധിച്ചിരുന്നുള്ളൂ. ഒന്നാംപ്രതി പാക്കുളം മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. മരക്കാര്‍ (രണ്ടാംപ്രതി), ഷംസുദ്ദീന് (മൂന്നാംപ്രതി), രാധാകൃഷ്ണന് (അഞ്ചാംപ്രതി), അബൂബക്കര്‍ (ആറാം പ്രതി), സിദ്ധിഖ് (ഏഴാംപ്രതി), ഉബൈദ് (എട്ടാംപ്രതി), നജീബ് (9-ാംപ്രതി), ജൈജുമോന്‍ (10-ാംപ്രതി), സജീവ് (12-ാംപ്രതി), സതീഷ് (13-ാംപ്രതി), ഹരീഷ് (14-ാംപ്രതി), ബിജു (15-ാംപ്രതി), ഹരീഷ് (14-ാംപ്രതി), ബിജു (15-ാംപ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. നാലാം പ്രതിയേയും 11-ാംപ്രതിയേയും വെറുതെവിട്ട വിചാരണകോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ രാജ വിജയരാഘവന്, കെ.വി ജയകുമാര്‍ എന്നിവരുടെ ഡിവി ഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മധുവിന്റെ കുടുംബവും പ്രതികളും നല്കിയ അപ്പീല്‍ കോടതിയുടെ പരിഗണനക്ക് വന്നിരുന്നു.
2018 ഫെബ്രുവരി 22-നാണ് മുക്കാലിയില്‍ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരുസംഘം കൈകള്‍ ബന്ധിച്ച് മര്‍ദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലിസിന് മധുവിനെ കൈമാറി. പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരന്ന വഴിയില്‍ മധുമരിച്ചു. മധുവധക്കേസിലെ 16 പ്രതികളി ല്‍ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രില്‍ അഞ്ചിനാണ് ശിക്ഷവിധിച്ചത്. ഇതില്‍ ഇപ്പോള്‍ ഒന്നാംപ്രതിയെ കൂടി വെറുതെവിട്ട തോടെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി. ഇതില്‍ 12 പേര്‍ക്ക് ജീവപര്യന്തം തടവും ഒരാള്‍ക്ക് ഒരുവര്‍ഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്.
NEWS COPIED FROM MATHRUBHUMI NEWS DESK
