എടത്തനാട്ടുകര: വിദ്യാര്‍ഥികളില്‍ മൂല്യബോധവും ദിശാബോധവും വളര്‍ത്തുകയെന്ന ലക്ഷ്യ ത്തോടെ എം.ജി.എം. സ്റ്റുഡന്റ് വിങ് എടത്തനാട്ടുകര, നോര്‍ത്ത് സൗത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വഹ്ദ 2026 എന്നപേരില്‍ ഏകദിന സമ്മര്‍ക്യാംപ് നടത്തി. കോട്ടപ്പള്ള ദാറുസ്സലാം മദ്റസയില്‍ നടന്ന ക്യാംപില്‍ വിവിധ സെഷനുകള്‍ ക്വിസ് മത്സരം, സമ്മാനദാനം എന്നിവയുമുണ്ടായി.
കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.ജി.എം. മണ്ഡലം സെക്രട്ടറി സുബൈദ നാസര്‍ അധ്യക്ഷയായി. പുളിക്കല്‍ ജാമിയ സലഫിയ പ്രൊഫ. ജംഷീദ് അലവി, എം.ജി.എം. ജില്ലാ സെക്രട്ടറി പി.കുഞ്ഞിമ്മ ടീച്ചര്‍, ഹക്കീം മൗലവി പറളി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എടത്തനാട്ടുകര ഓര്‍ഫനേജ് സെക്രട്ടറി പാറോക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍, എം.ജി.എം. എടത്തനാട്ടുകര സൗത്ത് മണ്ഡലം സെക്രട്ടറി സൗദ, സ്റ്റുഡന്‍സ് വിങ് കണ്‍വീനര്‍ നാജിയ നാസര്‍, ഐ.എസ്.എം. മണ്ഡലം സെക്രട്ടറി അന്‍വര്‍ വെള്ളേങ്ങര എന്നിവര്‍ സംസാരിച്ചു.
