പാലക്കാട്: ജില്ലയിലെ സ്കൂളുകളിലെ കിണറുകള്‍ക്ക് സംരക്ഷണ ഭിത്തിനിര്മിക്കുകയും കിണര്‍ മൂടി സുരക്ഷിതമാക്കുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥിക ളുടെ സുരക്ഷ ഉറപ്പാക്കാനായി കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്.സ്കൂള്‍ പരിസരങ്ങളിലെ വെള്ളക്കെട്ടുകള്‍, കുളങ്ങള്‍ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികള്‍ നിര്മ്മി ക്കാനും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അപകടസാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അധികാരികള്‍ ശ്രദ്ധിക്കണം. കിണറുകള്‍ വര്‍ഷത്തിലൊരി ക്കലും വാട്ടര്‍ ടാങ്കുകള്‍ മാസത്തിലൊരിക്കലും വൃത്തിയാക്കണം. കിണറുകള്‍ ആറ് മാസത്തി ലൊരിക്കല്‍ നാലായിരം ലിറ്ററിന് പത്ത് ഗ്രാം ബ്ലീച്ചിങ്ങ് പൗഡര്‍ എന്ന അനുപാതത്തില്‍ ക്ലോറി നേറ്റ് ചെയ്ത് അണുവിമുക്തമാക്കുകയും കുടിവെള്ള സാമ്പിള്‍ ലാബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണമെന്നും വിദ്യാഭ്യസ വകുപ്പ് പുറപ്പെടുവിച്ച സുരക്ഷാ മാര്‍ഗനിര്‍ദേശ ങ്ങളില്‍ പറയുന്നു.
