പാലക്കാട്: ജില്ലയിലെ സ്കൂളുകളില്‍ ഇഴജന്തുക്കള്‍ കയറാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മ മായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര് ദേശിച്ചു. സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി വിദ്യാഭ്യാസ വകുപ്പ് കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
പാമ്പുകടി പ്രതിരോധത്തിനായി വിവിധ തലങ്ങളിലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സ്കൂ ളുകളില്‍ നടപ്പാക്കണം. ഇതിന്റെ ഭാഗമായി വനംവകുപ്പിന്റെ സര്‍പ്പ ആപ്പ്, സ്നേക്ക് പീഡിയ ആപ്പ് എന്നിവ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പരിചയപ്പെടു ത്താനും നിര്‍ദേശമുണ്ട്. കൂടാതെ പരിസ്ഥിതി ശുചീകരണം,ബോധവല്‍ക്കരണം, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍, അടിയന്തരഘട്ടത്തില്‍ ദ്രുതഗതിയിലുള്ള പ്രതികരണം, പ്രഥമശുശ്രൂഷ, വൈദ്യസഹായം ലഭ്യമാക്കല്‍ എന്നിവ സ്കൂളുകളില്‍ ഉറപ്പാക്കേണ്ടതുണ്ട്.
ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കാനായി സ്കൂള്കെട്ടിടവും, ക്ലാസ്മുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും സ്കൂളിന്റെ പരിസര ത്ത് കൂട്ടിയിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇഴജന്തുക്കളുടെ സാന്നിധ്യമുള്ള പ്രദേശങ്ങ ളില്‍ വനം വകുപ്പുമായി ചേര്‍ന്ന് പാമ്പ് പിടിത്തക്കാരുടെ സേവനം ലഭ്യമാക്കാനും അപകട സാധ്യ ത ഒഴിവാക്കാനും അധികൃതര്‍ ജാഗ്രതപുലര്‍ത്തണം.
ഓരോ അധ്യയന വര്‍ഷത്തെ ഇടവേളകളില്‍ സ്കൂള്‍ കെട്ടിടത്തോടും മതിലിനോടും ചേര്‍ന്നുള്ള ചെറിയ വിടവുകളും കുഴികളും അടയ്ക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നുണ്ടെ ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
