പാലക്കാട്: ജില്ലയില്‍ കോട്പാ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിലൂടെ 94,400 രൂപ പിഴ ഈടാക്കി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ നടന്ന പരിശോധനയെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്.കോട്പാ 2003 നിയമവും പൊതുജനാരോഗ്യ നിയമവും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനു മായാണ് പരിശോധന നടത്തുന്നത്. ജില്ലയിലാകെ 73 ടീമുകളുടെ നേതൃത്വത്തില്‍ 1036 സ്ഥാപ നങ്ങളില്‍ പരിശോധന നടത്തി.പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ എക്സൈ സ്, പൊലീസ്, നഗരസഭാ ഹെല്‍ത്ത് വിങ്ങും സംയുക്തമായാണ് പരിശോധന നടന്നത്. നിയമലം ഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് രാത്രി വൈകിയും തുടരുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
