എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം സോണല്‍ എജ്യുമീറ്റ് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്നു. ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാട നം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എം.മൊയ്തീന് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷൗക്കത്തലി അന്‍സാരി, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വിസ്ഡം സ്റ്റുഡന് സ് സംസ്ഥാന സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, മറ്റുഭാരവാഹികളായ വി.പി ഉമ്മര്‍ മാസ്റ്റര്‍, ഡോ. ടി ഷാജി സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനധികള്‍ എജ്യുമീറ്റില് പങ്കെടുത്തു.
