മണ്ണാര്‍ക്കാട് : മഴക്കാലപൂര്‍വ ശുചീകരണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃ ത്വത്തില്‍ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. നെല്ലിപ്പുഴ ഗാന്ധി സ്ക്വയറില്‍ നഗരസഭ ചെയര്‍പേഴ്സ ണ് കെ.സജ്ന ഉദ്ഘാടനം ചെയ്തു. നെല്ലിപ്പുഴ ഭാഗത്ത് നിന്നാണ് ശുചീകരണപ്രവൃത്തികളാരംഭി ച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് മുക്കണ്ണം റോഡ്, മാര്‍ക്കറ്റ് റോഡ്, ആനക്കട്ടി റോഡ്, നാര ങ്ങാപ്പറ്റ റോഡ്, കോടതിപ്പടി-ചങ്ങലീരി റോഡ് എന്നിവടങ്ങളാണ് ശുചീകരിച്ചത്. കുടുംബ ശ്രീ സി.ഡി.എസ്. അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വിദ്യാ ര്‍ഥികള്‍, തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ അണിനിരന്നു. ചടങ്ങില്‍ വൈസ് ചെയര്‍പേ ഴ്സണ്‍ കെ.ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, നഗരസഭാ കൗണ്‍സി ലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
