പാലക്കാട്: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളി ല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന സുരക്ഷാമാര്‍ഗ നിര്‍ദ്ദേശ ങ്ങള് പുറപ്പെടുവിച്ചു. ക്ലാസ് മുറികളും സ്കൂള്‍ പരിസരങ്ങളും പൂര്‍ണ്ണമായും അപകടരഹിതമാ ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ കെട്ടിടങ്ങള്‍, ശൗചാലയങ്ങള്‍, ലാബുകള്‍, ലൈബ്രറികള്‍, കളിസ്ഥലങ്ങള്‍, ചുറ്റുമതിലുകള്‍ എന്നിവ കേന്ദ്രീകരിച്ച് സമഗ്ര സുരക്ഷാ പദ്ധതികളാണ് വിഭാവ നം ചെയ്തിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
സ്കൂള്‍ കെട്ടിടങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളി ല്‍ നിന്നും കെ.ഇ.ആര്. അനുശാസിക്കുന്ന പ്രകാരമുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്ക ണം. ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളില്‍ യാതൊരു കാരണവശാലും അധ്യയനം നടത്താനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്കൂളുക ളില്‍ വാടകക്കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്.
കെട്ടിടങ്ങളുടെ സ്ഥിരത, ക്ലാസ് മുറികളുടെ അവസ്ഥ, ശുചിത്വ സൗകര്യങ്ങള്‍, വൈദ്യുത സംവി ധാനങ്ങള്‍ എന്നിവ കൃത്യമായി പരിശോധിക്കണം. വിള്ളല്‍ വീണ ചുവരുകള്‍, സുരക്ഷിതമല്ലാ ത്ത ഇലക്ട്രിഫിക്കേഷന്, കേടുപാടുകള്‍ വന്ന വാതിലുകള്‍, ജനാലകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്ത് അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കണം. സ്കൂള്‍ പരിസരത്ത് വളര്‍ന്നു നില്ക്കുന്ന കുറ്റിച്ചെടികളും പുല്ലും അപകടകരമായ രീതിയിലുള്ള മരങ്ങളും മരച്ചില്ലകളും കൃത്യമായ ഇടവേളകളില്‍ മുറിച്ച് മാറ്റണം.
കളിസ്ഥലങ്ങള്‍, സമീപപ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച സസ്യങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, ഇഴജന്തുക്കള്‍, വന്യജീവികള്‍ എന്നിവയിലൂടെ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കണം. ഉപയോഗശൂന്യമായ ഉപകരണങ്ങളും പഴയ ഫര്‍ണിച്ചറുകളും സ്കൂള്‍ പരിസരത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. ഇതോടൊപ്പം ജില്ലയിലെ എല്ലാ സ്കൂളുകളും ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു.
