മണ്ണാര്‍ക്കാട്: തച്ചമ്പാറ മുതുകുര്‍ശ്ശിയില്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി.അലാറംപടി ഭഗവതിപറമ്പില്‍ വീട്ടില്‍ പ്രമോദ്-ഷൈജി ദമ്പതികളുടെ മകന് പ്രദോഷ് (13) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പ്രദോഷിനെ അന്വേഷിച്ചെ ത്തിയ സുഹൃത്തുക്കള്‍ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ഇവര്‍ ബഹളം വെച്ച് വീട്ടുകാരെയും സമീപത്തുള്ള വരെയും അറിയിക്കുകയായിരുന്നു. ഓടിക്കൂടിയെത്തിയവര് കുട്ടിയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മുണ്ടക്കുന്ന് ഹോളി ഫാമിലി സ്കൂളില്‍ നിന്നും ഏഴാം തരം വിജയിച്ച് തച്ചമ്പാറ ദേശബന്ധു സ്കൂളില്‍ പ്രവേശനം ഉറപ്പിച്ചിരിക്കുകയായിരുന്നു പ്രദോഷ്. അച്ഛന് പ്രമോദ് വിദേശത്താണ്. ഇദ്ദേഹം വെള്ളിയാഴ്ച നാട്ടിലെത്തും. സഹോദരന്: വേദിഷ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)