മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ വിദ്യാര്‍ഥികളെ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മണ്ണാര്‍്ക്കാട് ഷോറൂമിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍ ഹരീഷ് അധ്യക്ഷനായി. ബി.എം.എം. ഷൂക്കൂര്‍ വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ കൈമാറി. ഷോറൂം മാനേജര്‍മാരായ റിയാസ് അലി, സത്യന്, സ്റ്റാഫ് അംഗങ്ങള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷോറൂം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രശ്നോത്തരിയമുണ്ടായി. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്കി.
