കോട്ടോപ്പാടം: കോട്ടോപ്പാടം ടൗണ്‍ തെരുവോര കച്ചവട നിരോധിത മേഖലയായി പ്രഖ്യാപിക്കണ മെന്നും കെ-സ്മാര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടോപ്പാടം യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കെ.വി.വി.ഇ.എസ്. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡ ന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി ഷാലിമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്ര ട്ടറി ഉസ്മാന് റിപ്പോര്‍ട്ടും, വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി. പരീ ക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ ആദരിച്ചു.ജയങ്കര്‍ കൊടക്കാട്, ഷമീര്‍ യൂണിയന് തുടങ്ങി യവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: മുഹമ്മദാലി ഷാലിമാര്‍ (പ്രസിഡന്റ്), ഷാജഹാന് (ജന.സെക്രട്ടറി), വരുണ്‍കുമാര്‍ (ട്രഷറര്‍).
