മണ്ണാര്‍ക്കാട്:റേഞ്ച് എക്സൈസ് സംഘം മുതുകുര്‍ശ്ശി പാലക്കയം മേഖലയില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുകയായി രുന്ന സഹോദരങ്ങള്‍ പിടിയിലായി. മാളിയേക്കല്‍ വീട്ടില്‍ ജോര്‍ജ്ജ് (47), സേവ്യര്‍ എന്ന ബാബു (54) എന്നിവരാണ് പിടിയിലായത്. ജോര്‍ ജ്ജിന്റെ വീട്ടില്‍ വച്ച് ചാരായം വാറ്റുന്നതിനിടെയാണ് ഇവര്‍ പിടി യിലായത്. ഇവിടെ നിന്നും ഏഴു ലിറ്റര്‍ ചാരായവും 155 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ലോക്ക് ഡൗണില്‍ മദ്യം ലഭ്യമല്ലാത്ത തിനാല്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് ചാരായം വാറ്റി യതെന്ന് പ്രതികള്‍ പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. എക്സൈസ് ഇന്‍സ്പക്ടര്‍ പി.സജുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണദാസ്, പി.കെ.ഷിബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയപ്രകാശ്, പ്രതീഷ് കുമാര്‍, വിവേക്, അജിത് കുമാര്‍, തേജസ് എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!