മണ്ണാര്‍ക്കാട്: സുപ്രീം കോടതിയുടെ സമാധാന് സമാരോഹ് എന്ന പ്രത്യേക ലോക് അദാലത്ത് ആഗസ്റ്റ് 21,22,23 തീയതികളില്‍ നടക്കും. ലളിതവും പ്രാപ്യവുമായ തരത്തില്‍ തര്‍ക്ക പരിഹാ രങ്ങള്‍ നടത്തി കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ഏപ്രില്‍ 21 നാണ് അദാലത്ത് ആരംഭിച്ചത്. വിവാഹ തര്‍ക്കങ്ങള്‍, അപകട നഷ്ടപരി ഹാരം, ചെക്ക് ബൗണ്‍സ്, ഭൂമി ഏറ്റെടുക്കല്‍ തര്‍ക്കങ്ങള്‍, ക്രമിനല്‍ കോമ്പൗണ്ടബിള്‍, തൊഴില്‍ നിയമ തര്‍ക്കങ്ങള്‍ തുടങ്ങി പരിഹാര ധാരണയോടെ ഒത്തുതീര്‍പ്പിന് അനുയോജ്യമായ കേസു കളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. സുപ്രീം കോടതി, ഹൈക്കോടതി, ജില്ലാതലങ്ങളിലുള്ള നിയമ സേവന അതോറിറ്റികള്‍ക്ക് കീഴിലുള്ള മീഡിയേഷന് സെന്ററുകളില്‍ വച്ച് ഇരു കക്ഷിക ളുടേയും പരിപൂര്‍ണ്ണമായ സമ്മതത്തോടയായിരിക്കും പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുക.
മധ്യസ്ഥ വേളയില്‍ കക്ഷികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും പങ്കെടുക്കാം. കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച മധ്യസ്ഥരും നിയമസേവന ഉദ്യോഗസ്ഥരും സംബന്ധിക്കും. ഈ പദ്ധതിയി ലൂടെ നിലവിലുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സുപ്രീംകോടതിയുടെ https://www.sci.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോ റിറ്റി സെക്രട്ടറി അറിയിച്ചു.
