അലനല്ലൂര്‍: കേന്ദ്ര ആയുഷ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഹോമിയോപതി യുടേയും മരുന്നും ആയുര്‍വേദ വിഭാഗത്തിന്റേയും പ്രതിരോധ മരുന്നുകള്‍ എടത്തനാട്ടുകര മുണ്ടക്കുന്ന് വാര്‍ഡില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മുന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവി ടി.രാം രാജ്‌ന് മരുന്ന് നല്‍കി പഞ്ചായത്തംഗം സി.മുഹ മ്മദാലി നിര്‍വ്വഹിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരാ യ എം.ഗിരീഷ്, ഇ.ബി.സജീഷ്, ട്രെയിനിങ് പോലീസ് ഓഫീസര്‍മാ രായ സുജിത്, രജീഷ്, ഹോം ഗാര്‍ഡ് വേണുഗോപാല്‍, അങ്കണവാടി വര്‍ക്കര്‍മാരായ യു.പി സീനത്ത്, കെ.സുമ്പൈദ, ആശവര്‍ക്കര്‍ മാരായ ടി. റംല, വി.പ്രസന്ന,സന്നദ്ധ പ്രവര്‍ത്തകരായ പി.ജയശങ്കരന്‍ മാസ്റ്റര്‍, സി.ഷൗക്കത്തലി,നിജാസ് ഒതുക്കുംപുറത്ത്, സി. ഷിഹാ ബുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.