കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മി റ്റി പ്രവര്‍ത്തകര്‍ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി.കോവിഡ് രോഗിയുമായി ഇടപഴകിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ക്വാറന്റൈനില്‍ പോകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.യൂത്ത് കേണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷത വഹി ച്ചു.കബീര്‍ചങ്ങലീരി ,ഷാനു നിഷാനു, പ്രശാന്ത് എന്നിവര്‍ സംസാരി ച്ചു.