തെങ്കര: മഴക്കാലത്തിന് മുന്നെ, ആരോഗ്യത്തിന് കരുതലെന്ന സന്ദേശവുമായി തെങ്കര പഞ്ചായ ത്തും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും സംയുക്തമായി അങ്കണവാടികളില്‍ മഴക്കാല പൂര്‍വ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഐ.സി.ഡി.എസിന്റെ സഹകരണത്തോ ടെ അമൃതവര്‍ഷം-2026 എന്ന പേരില്‍ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം തെങ്കര ആയുര്‍വേദ ആശുപത്രിയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാംപ്, ഔഷധസസ്യ വിതരണം എന്നിവ നടത്താനും തീരുമാനിച്ചു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന അധ്യക്ഷയായി. മഴക്കാല രോഗങ്ങളും പ്രതിരോധവും എന്നവിഷയത്തില്‍ ഡോ.ഷാന ക്ലാസെടുത്തു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന്, മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ കൃഷ്ണകുമാര്‍, ഡോ. ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
