മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ ജനനായകന് എന്‍.ഷംസുദ്ദീന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെ മണ്ഡലത്തിലും ജില്ലയിലും പിറന്നത് പുതിയ രാഷ്ട്രീയ ചരിത്രം. പാലക്കാട് ജില്ലയില്‍ നിന്നും ഇതാദ്യമായാണ് ഒരു മുസ്ലിം ലീഗ് പ്രതിനിധി മന്ത്രി പദവിയിലെത്തുന്നത്. കൂടാതെ ജില്ലയ്ക്ക് തന്നെ ആദ്യമായി ഒരു വിദ്യാഭ്യാസ മന്ത്രിയെ ലഭിച്ചതിന്റെയും ആവേശത്തിലാണ് മണ്ണാര്‍ക്കാട്ടുകാര്‍.
വി.ഡി സതീശന് മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന് കൈകാര്യം ചെയ്യാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം എന്‍.ഷംസുദ്ദീനെ നിയോഗിച്ചതിന് പിന്നില്‍ അദ്ദേഹത്തി ന്റെ ജനപ്രീതിയും മികവുമാണ്.തിരൂര്‍ പറവണ്ണ സര്‍ക്കാര്‍ സ്കൂളില്‍ ക്ലാസ് ലീഡറായാണ് നേതൃനിരയിലേക്ക് അദ്ദേഹത്തിന്റെ വരവ്. പിന്നീട് എം.എസ്.എഫിലൂടെ രാഷ്ട്രീയപ്രവര്ത്ത നമാരംഭിച്ചു. എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ സംഘാടകപാടവം തെളിയിച്ചിട്ടുണ്ട്. നിലവില്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാണ്. നിയമസഭയിലെ മുസ്ലിം ലീഗിന്റെ ശക്തമായ ശബ്ദമായ അദ്ദേഹം നിയമപരമായ കാര്യങ്ങ ളിലെ അറിവുകൊണ്ടും ശ്രദ്ധേയനാണ്. മികച്ച നിയമസഭാ സമാജികനെന്ന നിലയിലും, വികസ നകാഴ്ചപ്പാടുകളും സ്വതസിദ്ധമായ പെരുമാറ്റശൈലിയുമാണ് അദ്ദേഹത്തെ ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്.
പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി കാലാനുസൃതമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന് വ്യക്തമാക്കി. തിരുവന ന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി അദ്ദേ ഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വീടകങ്ങളിലെ ടി.വി. സ്ക്രീനുകളിലൂടെയും, സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനിലൂടെയും മണ്ഡലത്തിലെ ജനം ആ നിമിഷങ്ങളെ അഭിമനാപൂര്വം കണ്ടു. മണ്ണാര്‍ക്കാട് നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും മധുരം വിതരണം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.
