മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ടോപ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സെമി നാര് ഹാളില്‍ നടന്ന സംഗമം സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ എപ്ലസ് നേടിയ 41 വിദ്യാര്‍ഥികളേയും ഒന്‍പത് വിഷയങ്ങളില്‍ എപ്ലസ് കരസ്ഥമാക്കിയ 30 പേരെ യും മെഡല്‍ നല്കി അനുമോദിച്ചു.
സ്കൂളില്‍ പരീക്ഷയെഴുതിയ 911 പേരില്‍ 910 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 99.9 ശതമാനം വിജയമാണ് ഇത്തവണ സ്കൂള്‍ കരസ്ഥമാക്കിയത്. അനുമോദന ചടങ്ങില്‍ പ്രധാന അധ്യാപകന് പി.അന്‍വര്‍ സാദത്ത് അധ്യക്ഷനായി.ഹയര്‍ സെക്കന്‍ഡറി അധ്യാപകന് പി.സി ഹബീബുള്ള പ്ലസ് വണ്‍ പ്രവേശനത്തെ കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസെടുത്തു.
ഡെപ്യുട്ടി എച്ച്.എം. പി.എം ഹഫ്സത്ത്, വിജയശ്രീ കണ്‍വീനര്‍ പി.ബിന്ദു, മുന്‍ പ്രധാന അധ്യാ പിക ആയിഷാബി, ജയ, സുനിത സഹദുള്ള, സ്റ്റാഫ് സെക്രട്ടറി എന്‍.ഷാനവാസലി, മുംതാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ചായസല്‍ക്കാരവും നല്കി. ഫോട്ടോ സെഷനുമുണ്ടായി.
