പാലക്കാട്: ഭാരത സെന്‍സസ് 2027-ന്റെ ഭാഗമായി ജില്ലയിലെ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം വിവിധ ബാച്ചുകളിലായി ആരംഭിച്ചു. 90 ഫീല്‍ഡ് ട്രെയിനര്‍മാരെ ഉപയോഗിച്ച് 5,078 എന്യൂമറേറ്റര്‍മാര്‍ക്കും 846 സൂപ്പര്‍വൈസര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കുക. സെന്‍സസ് ആശയങ്ങള്‍, ഷെഡ്യൂളുകള്‍, ഫീല്‍ഡ് നടപടിക്രമങ്ങള്‍ എന്നിവയുടെ സമഗ്രമായ പരിചയപ്പെ ടുത്തലാണ് പരിശീലന ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്ന സെന്‍സസ് നടപടികളുടെ ഭാഗമായി, വിവരശേഖരണം, വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരണം എന്നിവയില്‍ ട്രെയിനര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കി. കൂടാതെ സെന്‍സസിന്റെ ആദ്യഘട്ട പ്രവര്ത്ത നങ്ങളെക്കുറിച്ചും ഭവനങ്ങളുടെ ലിസ്റ്റ് ശേഖരിക്കുന്നതിനെക്കുറിച്ചും ക്ലാസുകളില്‍ വിശദമായ ചര്‍ച്ചയും നടന്നു.
പാലക്കാട് ഗവ വിക്ടോറിയ കോളജില്‍ നടന്ന ആദ്യ ബാച്ചിന്റെ പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടറും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസറുമായ എം.എസ് മാധവിക്കുട്ടി സംസാരിച്ചു. രണ്ടാം ബാച്ചിന്റെ പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിലും നടന്നു. ജില്ലാ സെന്‍സസ് ഓഫിസറും എഡിഎമ്മുമായ കെ. സുനില്‍ കുമാര്‍, സെന്‍സസ് നോഡല്‍ ഓഫിസര്‍ പി.എ ടോംസ്, ഗവ.വിക്ടോറിയ കോളജ് അസി.പ്രൊഫ.ഡോ.എം.ജി പ്രസാദ്, സെന്‍സസ് ഡയറക്ട റേറ്റില്‍ നിന്നുള്ള പരിശീലക ഗായത്രി സുരേഷ്, അസി. പ്രൊഫസര്‍മാരായ എന്‍.എസ് ബ്രിജേഷ്, സി.മണികണ്ഠന് എന്നിവര്‍ പങ്കെടുത്തു.
