മണ്ണാര്‍ക്കാട്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ്ടു (എച്ച്.എസ്.ഇ., വി.എച്ച്. സി.ഇ., ടി.എച്ച്.സി.ഇ.) പരീക്ഷാഫലങ്ങള്‍ ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും തത്സമയം ലഭ്യമാകും. വിദ്യാ ര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാ നുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.
മെയ് 26-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടന്‍ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങള്‍ തത്സമയം ലഭ്യമാകും. ഒരേസമയം ലക്ഷക്കണക്കിന് ആളുകള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ നേരിടാറുള്ള സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഒഴിവാക്കി, വളരെ ലളിതമായി ഫലം അറിയാന്‍ ഈ മൊബൈല്‍ ആപ്പ് സഹായിക്കും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകള്‍:
Android (Play Store): https://play.google.com/store/apps/details?id=com.itmission.nk
iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541
