പാലക്കാട്: ജില്ലയിൽ ഇന്ന്(മെയ് 16) രണ്ട് പേർക്ക് കോവിഡ് 19 സ്ഥി രീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ചെന്നൈയിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി(49), ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താ വളം വഴി വന്ന പട്ടാമ്പി സ്വദേശി(43) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി ചെന്നൈയിൽ ജ്യൂസ് കട നടത്തുകയാണ്. ഇദ്ദേഹം പതിനൊന്ന് പേരടങ്ങുന്ന സംഘത്തോ ടൊപ്പം ഒരു ടെമ്പോ ട്രാവലറിൽ യാത്രാ പാസ് സഹിതം മെയ് എട്ടിന് രാവിലെ 9 മണിക്ക് വാളയാർ ചെക്പോസ്റ്റിൽ എത്തി. വിവിധ നടപ ടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ഒന്നര വരെ അതിർത്തിയിൽ ചിലവഴിച്ചിരുന്നു. തുടർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർ ത്തിച്ചിരുന്ന താൽക്കാലിക രജിസ്ട്രേഷൻ കേന്ദ്രത്തിൽ എത്തി രജി സ്റ്റർ ചെയ്ത ശേഷം വീട്ടിൽ നിരീക്ഷണത്തിൽ പോവുകയാണുണ്ടാ യത്. ഇക്കഴിഞ്ഞ മെയ് 14ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തി സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. തുടർന്ന് വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ തുടരവെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംഘത്തിലുള്ള മറ്റുള്ളവർ വീട്ടിൽ നിരീക്ഷണ ത്തിൽ തുടരുകയാണ്.
മെയ് ഏഴിന് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴിവന്ന പട്ടാമ്പി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇദ്ദേ ഹം IX 344 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം ടാക്സിയിൽ നേരിട്ട് പട്ടാമ്പിയിലെ വീട്ടിലേക്ക് പോവുക യായിരുന്നു. മെയ് അഞ്ചിന് ഇദ്ദേഹത്തിൻ്റെ അമ്മ മരണപ്പെട്ട കാരണത്താലാണ് നാട്ടിൽ എത്തിയത്.മെയ് 8 മുതൽ മുതൽ 13 വരെ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നു. പതിനാലിന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്ക് നൽകുകയും വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കവെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം സ്വദേശി ഉൾപ്പെടെ ഒൻപതായി. ഇവർക്ക് പുറമെ ദമാമിൽ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളെ ജിൽ ചികിത്സയിൽ ഉണ്ട്.