പെരിന്തല്‍മണ്ണ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഒടമല മഖാം നേര്‍ച്ച സമാപിച്ചു.സമാപന ദിവസമായി ഇന്നലെ നടന്ന മൗലീദ് പാരായണത്തിന് സയ്യിദ് ഹബീബുല്ല തങ്ങള്‍ അരക്കുപറമ്പ് നേതൃത്വം നല്കി. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷനായി.ഉസ്മാന് ദാരിമി, മുഹമ്മദലി ഫൈസി ചെത്തല്ലൂര്‍, മുസ്തഫ ബാഖവി, ഒ. കെ. എം മൗലവി ആനമങ്ങാട് അബ്ദു ഹാജി മംഗലശ്ശേരി, അബ്ബാസ് അന്‍വരി, ഷറഫുദ്ദീന് ഫൈസി, റസാഖ് ഫൈസി പരിയാപുരം, സി.കെ മുഹമ്മദ് ഹാജി, ഷമീര്‍ ഫൈസി ഒടമല,അഷ്റഫ് മൗലവി, ഹമീദ് ഹാജി, ഫവാസ് ഹുദവി,ജലീല്‍ ഹുദവി, ഷൗക്കത്തലി മദനി എരവിമംഗലം, കെ.കെ യൂസഫ്,ആലി കണ്ണാടി, വി. ഷബീര്‍,പി.കെ അഷ്റഫ്, കെ.ടി ബഷീര്‍,സത്താര്‍ മാസ്റ്റര്‍ പങ്കെടുത്തു.
