മണ്ണാര്‍ക്കാട്: പ്രകൃതിഭംഗികൊണ്ട് ശ്രദ്ധേയമായ കുരുത്തിച്ചാലും പരിസരപ്രദേശങ്ങളും വിദ്യാര്‍ഥികളും യുവജനങ്ങളും ചേര്‍ന്ന് പ്ലാസ്റ്റിക് മുക്തമാക്കി. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജിലെ എന്‍.എസ്.എസ്. യൂണിറ്റുകളും പള്ളിക്കുന്ന് ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായാണ് ഇവിടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ‘ഒരുമയോടെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം’ എന്ന സന്ദേശമുയര്‍ത്തി നടത്തിയ ഈ യജ്ഞം പ്രകൃതിസംരക്ഷണത്തിന്റെയും ശുചിത്വബോധവല് ക്കരണത്തിന്റെയും നല്ലമാതൃകയായി. കുരുത്തിച്ചാലിലും പരിസരങ്ങളിലുമായി ഉപേക്ഷിക്ക പ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമാണ് പ്രധാനമായും ശേഖരിച്ച് നീക്കം ചെയ്തത്. പരിസ്ഥി തി സംരക്ഷണത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും പൊതുസ്ഥലങ്ങ ളില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ഒഴിവാക്കണവുമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഈ ഇടപെടല്‍.
ശുചീകരണയജ്ഞം കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജി. സുരേഷ്കുമാര്‍, ഇല്യാസ്, രജനി, ജംഷീല ഉസ്മാന്, വനജകുമാരി, ഷഹനാ അസീസ്, പഞ്ചായത്ത് സെക്രട്ടറി അര്ജുന്, എം.ഇ.എസ്. കല്ലടി കോളജിലെ എന്‍.എസ്. എസ്. പ്രോഗ്രാം ഓഫിസര്‍ കെ. ഷരീഫ്, മണ്ണാര്‍ക്കാട് ജനമൈത്രി പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കൃഷ്ണകുമാര്‍, ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രതിനിധികളായ വി.പി. സജീര്‍, രാജന് ആമ്പാടത്ത്, കെ. സജീര്‍, അനീസ് അബ്ദുള്ള, എക്സിക്യുട്ടിവ് മെമ്പര്‍മാരായ സവാദ് കുത്തനിയില്‍, വൈശാഖ്, അമല്‍, സിനാന്, സുമേഷ് കുന്നുമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യജ്ഞത്തില്‍ പങ്കെടുത്ത എന്‍.എസ്.എസ്. വളണ്ടിയര്‍മാരേയും ക്ലബ് ഭാരവാഹികളെയും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേകം അഭിനന്ദിച്ചു.
