തിരുവിഴാംകുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും, തിരഞ്ഞെടുപ്പും തിരുവിഴാംകുന്ന് വ്യാപാര ഭവനില്‍ നടന്നു. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡ ന്റ് ഹംസ അധ്യക്ഷനായി. വ്യാപാരമേഖല നേരിടുന്ന നിരവധി പ്രശ്നങ്ങളും, വ്യാപാരികളുടെ കുടുംബസുരക്ഷയ്ക്കായി ആരംഭിക്കുന്ന വി-ലൈഫ് പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ജയശങ്കര്‍ കൊടക്കാട്, മാനു എടത്തനാട്ടു കര, ഷംസു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഹംസ (പ്രസിഡന്റ്), റഷീദ് പരുത്തിയി ല്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കണക്കഞ്ചേരി (ട്രഷറര്‍).
