മണ്ണാര്‍ക്കാട്: മലബാറിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ തെയ്യോട്ടുചിറ കമ്മുസൂഫി (ഖ.സി) ആണ്ടുനേര്‍ച്ചയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 19-ന് രാവിലെ ഏഴിന് തെയ്യോട്ടുചിറ മഹല്ല് ചെയര്മാന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ ഈവര്‍ഷ ത്തെ നേര്‍ച്ചയ്ക്ക് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഏഴിന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് ചെയര്മാന് കെ.ഹംസ മുഖ്യാതിഥിയാകും.മുസ്തഫ അഷ്റ ഫി കക്കുപ്പടി അനുസ്മരണപ്രഭാഷണം നടത്തും.
20-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ.എം.ഐ.സി. ഓഡിറ്റോറിയത്തില്‍ കമാലിയ്യ സനദ് ദാനസ മ്മേളനം നടക്കും. രാത്രി ഏഴിന് നടക്കുന്ന മജ്ലിസുന്നൂറിന് സയ്യിദ് ഹുസൈന് തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കും. സലീം ഫൈസി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. 21-ന് രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണം അബ്ദുല്‍ അസീസ് ഫൈസി കക്കൂത്ത് ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. 22-ന് ഉച്ചകഴിഞ്ഞ് മൂന്നിന് കമാലി സംഗമവും വൈകിട്ട് അഞ്ചിന് കമാലി സ്ഥാനവസ്ത്രവിതരണ ത്തിന് കുഞ്ഞഹമ്മദ് മുസ്ലിയാര് നെല്ലായ നേതൃത്വം നല്‍കും.
രാത്രി ഏഴിന് ദിക്റ് ദുആ സമ്മേളനവും കമാലി സനദ് ദാനവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. അബ്ദുറഹീം ദാരിമി സനദ് ദാന പ്രഭാഷണവും അബ്ദുല്‍ ഷൂക്കൂര്‍ മദനി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. ഏലംകുളം ബാപ്പു മുസ്ലിയാര് ദിക്റ് ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും. 23-ന് രാത്രി ഏഴിന് നടക്കുന്ന ഖത്മുല് ഖുര്‍ ആന്‍ പ്രാര്‍ഥനാ സംഗമത്തിന് കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ ജമുല്ലൈലി നേതൃത്വം നല്‍കും.
24-ന് രാവിലെ ഏഴിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാടിന്റെ നേതൃത്വത്തില്‍ മൗലിദ് പാരായണമുണ്ടാകും. തുടര്‍ന്ന് നടക്കുന്ന അന്നദാനത്തോടെ നേര്‍ച്ച സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
