അലനല്ലൂര്‍: വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനസാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.ബാങ്ക് ഹെഡ് ഓഫിസിന് സമീപം സജ്ജമാക്കിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് നിര്‍വഹിച്ചു.
കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെയാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിപണിയേക്കാള്‍ 50 ശതമാനം വരെ വിലക്കുറവിലാണ് സ്കൂള്‍ മാര്‍ക്കറ്റില്‍ പഠനസാ മഗ്രികള്‍ വില്‍ക്കുന്നത്. എല്ലാ വര്‍ഷവും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമേ കുന്ന രീതിയില്‍ ബാങ്ക് ഇത്തരം വിപണികള്‍ ഒരുക്കാറുണ്ട്. ഇതിനുപുറമേ, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും ബാങ്ക് ആവിഷ്കരിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
വിലക്കയറ്റത്തിന്റെ കാലത്ത് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വലിയൊരു കൈത്താങ്ങാ വുകയാണ് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഈ ജനകീയ ഇടപെടല്‍. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസന് അധ്യക്ഷനായി. ഡയറക്ടര്‍ ടി. രാജകൃഷ്ണന്, ശ്രീധരന്, ബ്രാഞ്ച് മാനേജര്‍ വി. അബ്ദുല്‍ സലീം, ഇന്ദിര, ബാങ്ക് ജീവനക്കാരായ പി. നജീബ്, നിതിന്‍ രാജ്, മുഹമ്മദ് അമീന്, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
