അഗളി: അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും എസ്.ടി. പ്രമോ ട്ടര്മാര്ക്കുമായി ദേശീയഭക്ഷ്യ ഭദ്രതാ നിയമം സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അഗളി ഇ.എം.എസ്. ടൗണ്‍ഹാളില്‍ ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫിസര്‍ മിനിമോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം മുരുകേഷ് ചെറുനാലി ക്ലാസിന് നേതൃ ത്വം നല്കി. ഭക്ഷ്യഭദ്രതാ നിയമം അടിസ്ഥാനമാക്കി വനിതാശിശുവികസന വകുപ്പിന്റെ പരി ധിയില്‍ വരുന്ന പദ്ധതികളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതി ന്റെ ഭാഗമായാണ് കമ്മീഷന് ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ കോര്‍ഡിനേറ്റര്‍ വിജയകുമാര്‍, അട്ടപ്പാടി ഐ.സി.ഡി. എസ്. പ്രൊജക്ട് സി.ഡി.പി.ഒ. കെ.ശ്രീലത, ജൂനിയര്‍ സൂപ്രണ്ട് ജി.സുനില്‍ കുമാര്‍, ഐ.സി.ഡി. എസ്. സൂപ്പര്‍വൈസര്‍മാരായ മേരി മാനസ, സുഭാഷിണി, ഫനിഷ ബേബി തുടങ്ങിയവര്‍ പങ്കെ ടുത്തു.
