മണ്ണാര്‍ക്കാട്: 2026-27 അധ്യയന വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരം ഭിക്കും. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ്, ഗവ കോസ്റ്റ് ഷേയറിംഗ്, സ്വാശ്ര യ പോളിടെക്നിക് കോളേജുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശന ത്തിന് അപേക്ഷിക്കാം.
പ്ലസ്ടു/ വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ ഐ.ടി.ഐ/കെ.ജി.സി.ഇ. വിഭാഗക്കാര്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച് പാസ്സായി ഉന്നത പഠനത്തിന് അര്‍ഹത നേടിയിരിക്കണം. പ്ലസ് ടു അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ വിഭാഗക്കാര്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ. നിഷ്കര്‍ഷിച്ചിരിക്കുന്ന 11 അഡീഷണല്‍ കോഴ്സുകളിലേതെങ്കിലും) അല്ലെങ്കില്‍ രണ്ടു വര്‍ഷ മെട്രിക് ഐ.ടി.ഐ/കെ.ജി.സി.ഇ. കോഴ്സുകള്‍ പഠിച്ച് പാസായിരിക്കണം. ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടുന്നവര്‍ പ്രോസ്പെക്ടസ്സില്‍ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വര്‍ഷത്തിന്റെ അധിക വിഷയങ്ങള്‍ നിശ്ചിത സമയത്തിനകം പാസാകണം.
പൊതു വിഭാഗങ്ങള്‍ക്ക് 400 രൂപയും. പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. ഒറ്റത്തവണ രജിസ്ട്രേഷന് പ്രക്രിയയിലൂടെ ഫീസടച്ചടതിനുശേഷം കോളേജു കളിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും പ്രോസ്പെക്ടസിനും https://le.polvadmission.org/ അഡ്മിഷന് പോര്‍ട്ടലിലും വിവിധ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡസ്കുക ളിലും ബന്ധപ്പെടാം. ഹെല്‍പ്പ് ഡെസ്കിനെ സംബന്ധിച്ച വിവരങ്ങള്‍ അഡ്മിഷന് പോര്‍ട്ടലില്‍ ലഭ്യമാണ്. എസ്.സി/എസ്.ടി., ഒ.ഇ.സി., എസ്.ഇ.ബി.സി.വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര് ക്കാര് നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. ജൂണ്‍ മൂന്നിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
