കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിന്റെയും കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യൂസുഫ് പാലക്കല്‍ അധ്യക്ഷനായി. ആദ്യ ഘട്ടമായി, ദേശീയപാത കേന്ദ്രീകരിച്ച് പൊതുസ്ഥലശുചീകരണം നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേന, തൊഴിലുറപ്പ്, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹണി റോസ് തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.യു
സുഹൈല്‍,സ്ഥിരം സമിതി അധ്യക്ഷ കെ.രാധ, പി.എസ് ഷക്കീല, വി.കെ ഷൈജു, ബ്ലോക്ക് അംഗം ഷുഹദ ഷമീര്‍, പഞ്ചായത്ത് അംഗങ്ങളായ വി.എം അബ്ദുല്‍ ഖാദര്‍, അജേഷ് പുല്ലായില്‍, മുഹമ്മദ് മുസ്തഫ, തങ്കച്ചന് മാത്യൂസ്, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
